Jun 30, 2011

പ്രിയ്യപെട്ട മഴയ്ക്ക്... (നാല് കത്തുകള്‍)

പെറ്റു നോവാറും മുന്‍പേ
മുലപ്പാല്‍ രുചിക്കാതെ
എന്നില്‍ നിന്നോടിയകന്ന 
മകള്‍ക്ക്,
-ഉയരങ്ങളിലലിഞ്ഞു പോയോരമ്മ.(മേഘം)

ദിശതെറ്റി ദാഹിച്ചലഞ്ഞോരെന്നെ   
കൊലുസിളക്കി തണുപ്പില്‍ പൊതിഞ്ഞു 
തിടുക്കത്തില്‍ കുതറിപ്പോയ കൂട്ടുകാരിക്ക്,
ഇനി നീ വരുമ്പോള്‍ 
മൂളാനെനിക്ക്  മറ്റൊരു പാട്ടുണ്ട്
വടക്കന്‍ മലയുടെ താഴ്വരയില്‍ 
നിന്നും കളഞ്ഞുകിട്ടിയത് 
-ഒരിക്കലും പിണങ്ങാത്ത കളിക്കൂട്ട്കാരന്‍.(കാറ്റ്) 

നിനക്കായ് ദാഹിച്ചോരെന്നിലെക്കുതിര്‍ന്നു 
തീരാദാഹമായ് മാറിയ എന്റെ  പ്രണയിനിക്ക്,
നീ രചിച്ച കവിതകള്‍ കണ്ണുതുറന്നിരിക്കുന്നു 
അവയുടെ ഇളം പച്ച ഉടലിനു നിന്റെ മണം.
-നിന്റെ സുഗന്ധം പേറുന്ന കാമുകന്‍. (മണ്ണ്)

ഞാനോഴികിത്തുടങ്ങും മുന്‍പേ
വെയിലിന്റെ അഴലുകള്‍ക്കിടയിലൊളിച്ച  അമ്മയ്ക്ക്,
നിന്റെ നിറമാണെനിക്കും 
നാളെ ഞാനോരായിരം കണങ്ങളായ് 
ചിതറി വീഴുമ്പോള്‍ നീ ദുഖിക്കുമോ? 
-മുലപ്പാല്‍ രുചിക്കാത്ത 
ഏകയായൊഴുകുന്ന മകള്‍. (പുഴ)





Apr 12, 2011

പൊട്ടിത്തെറി

പോസ്ടിടാത്തതിന്റെ പേരില്‍ എന്നെ പിന്തുടര്‍ന്ന്  ആക്രമിച്ച എല്ലാ സുഹൃത്തുക്കള്‍കും ഞാനീ പോസ്റ്റ്‌ ഡെഡിക്കേറ്റ് ചെയ്യുന്നു.
നിങ്ങളാണ് എന്റെ പ്രചോദനം.(എന്റെ ആകെയുള്ള വായനക്കാര്‍!) :)

Jan 2, 2011

കുറ്റിചൂല്

എന്നെ
ഈ ചുമരില്‍ ചാരി വച്ചിട്ടാണ്
അവര്‍ പോയത്.

എന്റെ ബാല്യം,
അവന്‍ ഊരിയെടുത്ത
ഇളം പച്ച 
ഈര്‍ക്കിലുകളിലാണ് .

അവ ഉണങ്ങിയപ്പോള്‍
ഞാന്‍ സങ്കടപ്പെട്ടു.
കരഞ്ഞു.
അവളെപ്പോലെ.
അവനറിയാതെ. 
 

 കൊഴിഞ്ഞു പോകുന്ന
ഈര്‍ക്കിലുകളെയോര്‍ത്തു
ഞാന്‍ സങ്കടപെട്ടിടില്ല.
എന്നാലും
കൊഴിഞ്ഞു പോയ,
അവളുടെ മിനുസ്സമുള്ള  മുടിയിഴകളെ
ചിലപ്പോഴൊക്കെ
ഞാന്‍ എടുത്തു
തലോലിക്കുമായിരുന്നു.
അതെന്റെ യൌവനം.
 
ഇന്നലെ
അടുപ്പിന്‍ കല്ലില്ലെ
 മാറാല  നീകുമ്പോള്‍,
എന്റെ ദേഹത്ത് വീണ
രണ്ടു കണ്ണുനീര്‍ തുള്ളികള്‍,
അവളുടേത്‌.
എന്റെ വാര്‍ധക്യം.

രാവിലെ,
മരവിച്ചു കിടക്കുന്ന
പച്ച വകഞ്ഞെത്തുന്ന
തീവണ്ടിയുടെ ചൂളം വിളി
ഞാന്‍ ഭയക്കുന്ന ഒന്നിനെ കുറിച്ചു  
എന്നെ വിളിച്ചോര്‍മ്മിപ്പിക്കുന്നു.

Sep 26, 2010

അവസാനത്തെ തുള്ളി മഷി..

ഒരു വേനല്‍ച്ചൂടിന്റെ ദാഹത്തില്‍
മരുഭൂമിയുടെ കനല്‍ക്കാറ്റുകളില്‍
വ്യത്യസ്ത ദിശകളിലേക്ക് പറന്നകന്ന
രണ്ടു  തൂവലുകള്‍ .
ഞാനും നീയും .


നിന്റെ കൊടുങ്കാറ്റു വീശവേ
എന്റെ വാക്കുകളെ തളയ്ക്കുവാന്‍
ഞാനുപയോഗിച്ച  കടിഞ്ഞാണ്‍
ഒരു പഴയ പൊക്കിള്‍ക്കൊടി.


പാറകള്‍ അലിഞ്ഞു ചേര്‍ന്ന തിരമാലകള്‍,
നിന്റെ പുഞ്ചിരി.
ഒന്നായി ചേര്‍ന്ന രണ്ടു നിഴലുകള്‍
ഒരു പൌര്‍ണ്ണമീ  പശ്ചാത്തലം.


പനിനീരിന്റെ മുള്‍ തട്ടി കീറിയ ചിറകുകള്‍
നൂറ്റാണ്ടുകളുടെ പഴക്കമുള്ള മുള്ള്.
നിന്റേതു മാത്രമായ ഒരു  വിശ്വാസം.


വിട പറഞ്ഞ വേളയില്‍
ഉള്ളില്‍ നിന്നും ചുണ്ടിലേക്കുള്ള  ഇടവഴിയില്‍
പുച്ഛത്തില്‍  തട്ടിത്തെറിച്ചു  വീണ എന്റെ വാക്ക്,
ഒരു പഴയ മുറിവ്.


തിരശീല്ലയിട്ടു ഞാന്‍ മറച്ച
നിറങ്ങള്‍ ഉരുകിയൊലിച്ച മുഖത്തെഴുത്ത്‌
ഒരു മറന്ന തോറ്റം പാട്ട്.


അന്ന് നീ പോയ നാള്‍,
നഗരത്തിലെ നരകത്തില്‍ ,
ഇരുള്‍ മൂടിയ ചേരിയില്‍,
നിശബ്ധമായുതിര്‍ന്ന എന്റെ രക്തം ,
എന്റെ ധമനികളില്‍  നിന്നും ,
നിന്റെ മനസ്സിലേക്ക് തെറിച്ച
അവസാനത്തെ തുള്ളി മഷി .


***അതെ ഇത് രണ്ടും കല്‍പ്പിച്ചു  അങ്ങ് പോസ്ടീ ...
      തെറ്റുകളുണ്ടെങ്കില്‍ സ്നേഹനിധികളായ  ബൂലോകവാസികള്‍ പൊറുക്കുക  ....

Sep 10, 2010

നഷ്ടപ്പെട്ട വാക്കുകള്‍ ...










ഇരവിന്റെയിരുളില്‍ ഞാനിന്നലെ പഴയൊരു
പുസ്തകത്താളില്‍ കണ്‍‌തുറന്നു.
ഉയിരറ്റ വാക്കുകള്‍ക്കിടയില്‍ ഞാനലയവേ
ഒരു നാളെന്‍ മൌനം വാര്‍ത്ത രക്തം.

Aug 22, 2010

അത്തം കറുത്താലും....

നാളെ ഓണമാണ്.



ആഘോഷിക്കാതെ പോകുന്ന ചില ഓണങ്ങളില്‍ ഒന്ന് . എങ്കിലും ആഘോഷിച്ച  ഓണനാളുകളുടെ ഓര്‍മകള്‍ക്ക്  ഇന്നും  മധുരമാണ്.കിഴക്കേ 'കണ്ടത്തില്‍' നിന്നു 'അട്ടക്കുറുപ്പും' കാക്കപൂവും ജാതിയിലയില്‍ പൊതിഞ്ഞു സൈക്കിളിന്റെ  പുറകില്‍ വച്ച് വരുന്നു ദിവസങ്ങള്‍ അധികമകലെയല്ലത്തത് പോലെ

Aug 1, 2010

രണ്ടു ചീളുകള്‍ ...

പല സ്വപ്‌നങ്ങള്‍ പേറിയോടിയ 
ചക്രങ്ങള്‍ക്കിടയില്‍ ...
ചില സ്വപ്‌നങ്ങള്‍ 
ചതഞ്ഞു കൊണ്ടിരുന്നു...

             

എങ്കിലും ...

"പാശ്ചാത്യ ജ്വരം മൂത്ത്
ചുമച്ചു 
കഫം തുപ്പി,
ബന്ധങ്ങളില്‍ ചമയംപുരട്ടി 
വില്പനയ്ക്കൊരുക്കി,
പനിനീര്‍ പൂവിന്റെ  പരിശുദ്ധിയെ
SMSലൂടെ പീടിപിച്ച്‌,

വേലിയേറ്റം ..











"ഇന്നെങ്കിലും വരികെന്നരികിലെന്റെ,
മാറോടണയുക  നീ പ്രണയമേ ..."
 മോഹിതനായ്  കടലോതി ..


Pesticide Terrorism

Pesticide Terrorism