മുലപ്പാല്‍ രുചിക്കാതെ
എന്നില്‍ നിന്നോടിയകന്ന
മകള്‍ക്ക്,
-ഉയരങ്ങളിലലിഞ്ഞു പോയോരമ്മ.(മേഘം)
ദിശതെറ്റി ദാഹിച്ചലഞ്ഞോരെന്നെ
കൊലുസിളക്കി തണുപ്പില്‍ പൊതിഞ്ഞു
തിടുക്കത്തില്‍ കുതറിപ്പോയ കൂട്ടുകാരിക്ക്,
ഇനി നീ വരുമ്പോള്‍
മൂളാനെനിക്ക് മറ്റൊരു പാട്ടുണ്ട്
വടക്കന്‍ മലയുടെ താഴ്വരയില്‍
നിന്നും കളഞ്ഞുകിട്ടിയത്
-ഒരിക്കലും പിണങ്ങാത്ത കളിക്കൂട്ട്കാരന്‍.(കാറ്റ്)
നിനക്കായ് ദാഹിച്ചോരെന്നിലെക്കുതിര്‍ന്നു
തീരാദാഹമായ് മാറിയ എന്റെ പ്രണയിനിക്ക്,
നീ രചിച്ച കവിതകള്‍ കണ്ണുതുറന്നിരിക്കുന്നു
അവയുടെ ഇളം പച്ച ഉടലിനു നിന്റെ മണം.
-നിന്റെ സുഗന്ധം പേറുന്ന കാമുകന്‍. (മണ്ണ്)
ഞാനോഴികിത്തുടങ്ങും മുന്‍പേ
വെയിലിന്റെ അഴലുകള്‍ക്കിടയിലൊളിച്ച അമ്മയ്ക്ക്,
നിന്റെ നിറമാണെനിക്കും
നാളെ ഞാനോരായിരം കണങ്ങളായ്
ചിതറി വീഴുമ്പോള്‍ നീ ദുഖിക്കുമോ?
-മുലപ്പാല്‍ രുചിക്കാത്ത
ഏകയായൊഴുകുന്ന മകള്‍. (പുഴ)
ഒടുക്കം ഇത് പോസ്റ്റിയല്ലേ..നന്നായി.:))
ReplyDeleteവഴിവക്കത്ത് എത്തിയവരോട്:എല്ലാ ഖണ്ഡികയുടേയും അവസാന വരിയില്‍ ഒളിഞ്ഞിരിക്കുന്ന പദത്തിനായി ആ വരി ഒന്നു ഹൈലൈറ്റ് ചെയ്യുക.
അങ്ങനെ വഴിവക്കത്ത് വസന്തം വിരിയുന്നു...
ReplyDeleteജുന്യര്‍ ചുള്ളികാട് !!
ReplyDeleteഡാ പുല്ലേ...എത്ര കാലമായി. നീ തല്ല് കൊള്ളും കേട്ടോ..
ReplyDeletenaalu kathukalum valare nannayirikkunnu... Kathukal iniyumundaakumenna pratheekshayode....
ReplyDeleteVazhivakkathethiya oru puthiya snehithan...!!!
തൃശൂരിലെ പുത്തകം - ഓര്‍മ്മയൊഴുക്കിന്റെയും, ക്യാംപസ് ശാസ്ത്രസമിതിയുടെയും സംയുകതാഭിമുഖ്യത്തില്‍ രണ്ടാമത് എഴുത്തകം സാഹിത്യ ശില്‍പശാല ജനുവരി 9,10,11 തിയ്യതികളില്‍ തൃശൂര്‍ ഗവ. എഞ്ചിനിയറിംഗ് കോളേജില്‍ വെച്ചു നടക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തുന്ന ശില്‍പശാല സര്‍ഗാത്മകരംഗത്തെ യുവജനവിദ്യാര്‍ത്ഥികളുടെ ക്രിയാത്മക ഇടപെടലുകള്‍ക്ക് മാതൃകയാണ്.
ReplyDeleteപ്രമുഖ എഴുത്തുകാര്‍ അംഗങ്ങളുമായി സംവദിക്കും. ലീലാകാവ്യം-പ്രണയശതകം, കഥയും പൊരുളും, നാടകം - അരങ്ങും അനുഭവവും, സൈബര്‍ സായാഹ്നം, വായനയുടെ അകാശഭൂമികള്‍ തുടങ്ങി വിഭാഗങ്ങളിലായി സംവാദസദസ്സുകള്‍ നടക്കും. ക്യാമ്പങ്ങളുടെ രചനകള്‍ വിലയിരുത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ ഉണ്ടാകും. അംഗങ്ങളുടെ മികച്ച രചനകള്‍ ഉള്‍പ്പെടുത്തി എഴുത്തകം ശില്‍പശാല ഓര്‍മ്മപുസ്തകം പ്രസിദ്ധീകരിക്കും. ശില്‍പശാലയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കഥ/കവിത/ലേഖനം
"എഴുത്തകം സാഹിത്യശില്‍പശാല, ക്യാംപസ് ശാസ്ത്ര സമിതി, പരിസരകേന്ദ്രം, പരിഷത് ലെയിന്‍, പൂത്തോള്‍ പി.ഒ., തൃശ്ശൂര്‍ 680004" എന്ന വിലാസത്തില്‍ ഡിസംബര്‍ 20 മുന്‍പായി അയക്കണം. (email:ezhutthakam@gmail.com)