Jul 1, 2010

ഒരു റീത്ത്

ഇരുള്‍ ചിതറി
നഗരമുണര്‍ന്ന വേള,
ലഹരി നുണഞ്ഞോടുന്ന ചക്രങ്ങള്‍.

ചെറിയ സൂചിയും
വലിയ സൂചിയും
തമ്മിലുള്ള മത്സരത്തിനിടെ
ഒരു നിലവിളിക്കീറ് .

സസ്നേഹം ...

പ്രണയമേ തലചായ്ക്ക
ചൂരറ്റ മാറില്‍ നീ,
ഉണര്‍വിന്റെ ഉറവ
വറ്റാതെ ഞാന്‍ മാത്രം.

നിന്നില്‍ വളരുന്ന,
നിന്നെ വിഴുങ്ങുന്ന
മൃതിയുടെ കോശങ്ങള്‍
ആത്മഹത്യയായ്  എന്നില്‍ തളിര്‍ക്കുന്നു.

Pesticide Terrorism

Pesticide Terrorism