Apr 27, 2010

ശൂന്യതയിലേക്ക് ....

മിഴികളമര്‍ത്തടയ്കുക നീയിന്നു ...
ചക്രവാളം ചുവന്നത് ഉദയത്തിനല്ല ...

ഇരുളിന്റെ അറകളില്‍ ഒളിക്കുക നീയിന്നു ...
ദിനമൊരു ദീനാമം നാടകമല്ലോ ...

അകന്നു നില്കട്ടെ ഞാനിനി ...
കേവലം, ചേതനയറ്റൊരു യന്ത്രം ....

Apr 26, 2010

അസ്തമയം ...

പകല്‍ മുഴുവനും നിന്നെ
തിരഞ്ഞു ഞാനലഞ്ഞു  ....
ദിനാന്തമാരോ ചൊല്ലി
നീ കടലിലലിഞ്ഞ കഥ ....
അതെ,
ഇരുളിന്റെ പടര്‍പ്പുകള്‍കിടയിലൂടെ...
കടലില്‍,
ഞാനും ചോര കണ്ടിരുന്നു...

Apr 25, 2010

പ്രവാഹം ....


ഞാനോര്‍പ്പു , വനമധ്യെ
വഴിപിരിഞ്ഞു നാം വിട ചൊല്ലിയ നാള്‍...
രാവിന്റെ ശ്യാമ നിഘൂടതയില്‍
കാടിന്റെ ഹരിത വിശാലതയില്‍
ഉണ്മാത്തരായി നാം ഒഴുകിയ നാള്‍ ...
അന്യമന്നു നോവും ഭീതിയും ...
അന്ന് വര്‍ണ്ണാഭമായ നമ്മുടെ ചിറകുകളിലാരോ ...
കിനാവുകള്‍ വരച്ചിരുന്നു ....

നിന്റെ വര്‍ണ്ണങ്ങള്‍ ....

ഇന്നലെയാരോ എന്നെ ചവച്ചു തുപ്പി
കടല്‍ ചുവപ്പിച്ചു .....
രുധിരം ചാലിച്ച ചുവപ്പ് നീ ആസ്വദിച്ചു ...
ഞാനലിഞ്ഞ കടല്‍ ശാന്തയായ് ....
പിന്നീടൊരിക്കലും സൂര്യനുദിച്ചില്ല ....
പുലരികളൂണര്‍ന്നില്ല .....
തിരകളുതിര്‍ന്നില്ല ....
അപ്പോഴാണ് നീയെന്നെ പ്രണയിക്കാന്‍ തുടങ്ങിയത് ....

ഭീരുത്വം
















സ്വപ്നങ്ങളെ എനിക്ക് ഭയമില്ല ..

ഞാന്‍ ഭയക്കുന്നത്
അവറ്റകള്‍ക്ക് ചിറകു നല്‍കുന്ന ,
ആ ചിന്ത ധമനികളെയാണ്...
ദ്രിഷ്ടിയില്‍ ആശയുടെ (നിരാശയുടെയും),
വിത്തുകള്‍ പാകുന്ന ആ കൈകളെയാണ് ...

പുതിയ കഥ :

എന്റെ ആദ്യത്തെ മലയാളം പോസ്റ്റ്‌ ....
ഇന്നലെ ,
അമ്മയെനിക്കൊരു കഥ പറഞ്ഞു തന്നു...
മുത്തശ്ശി പറഞ്ഞ കഥയിലെ
രാജകുമാരനും രാജകുമാരിയും,
വിവാഹമോചനം തേടിയ കഥ ....



Ashes..


The d
ay i was burnt...
You sent a rain...

It poured the pain...

I was the wind....
You shut the window...

I flew as the white bird...
And you had the sword...
When I loomed in your dreams..
You opened your eyes...
You burnt me into ashes..

You loved the flame...

You did like the colour ,so red ...
But never knew it was my blood...
I was invisible...

And you were unattainable...

Then I knew, I was falling...

Yes I fell, it was enthralling...


But now I am just #flameandsmoke And you still are blind....

Pesticide Terrorism

Pesticide Terrorism