
ഞാനോര്‍പ്പു , വനമധ്യെ  
വഴിപിരിഞ്ഞു  നാം വിട ചൊല്ലിയ നാള്‍...
രാവിന്റെ ശ്യാമ നിഘൂടതയില്‍   
കാടിന്റെ ഹരിത വിശാലതയില്‍ 
ഉണ്മാത്തരായി നാം ഒഴുകിയ നാള്‍ ...
അന്യമന്നു നോവും ഭീതിയും ...
അന്ന് വര്‍ണ്ണാഭമായ നമ്മുടെ ചിറകുകളിലാരോ ...
കിനാവുകള്‍ വരച്ചിരുന്നു ....
ഇന്നലെ  പേമാരിയിലൊലിച്ച്  പോയ് മുഴിവനും ,
ഇന്ന് കുളിരിനെ വെറുത്തെന്റെ  രക്തം വെളുക്കുന്നു ...
നമുക്കിടയിലെ നേര്‍രേഖകള്‍  മാഞ്ഞു പോയ് ...
കടലാസില്‍ വിടര്‍ന്ന കുഞ്ഞോടങ്ങള്‍  ...
നമ്മെപോള്‍ തന്നെ , കണ്ണീരിലലിഞ്ഞു പോയ് ....
നീയിരവിനെ പ്രേമിച്ചു ...
നിലാവിനെ വരിച്ചു...
കുളിര്‍മയില്‍ രമിച്ചു ...
ഒടുക്കമിരുളിലമര്‍ന്നു ചേര്‍ന്നു ....
ഞാനിരുലിനെ ഭയന്ന് ...
ഇരവിനെ വെറുത്തു ....
വെയിലിനെ പുണര്‍ന്നു ..
ഒടുവില്‍ മെഴുകായെരിഞ്ഞുരുകി ...
ഉരുകിയ മെഴുകില്‍ കണ്ട ചിറകുകള്‍ നിനക്ക് വിവര്‍ണ്ണമായിരുന്നു  ....
 
 
 
No comments:
Post a Comment