ഇന്നലെയാരോ എന്നെ ചവച്ചു തുപ്പി
കടല്‍ ചുവപ്പിച്ചു .....
രുധിരം ചാലിച്ച ചുവപ്പ് നീ ആസ്വദിച്ചു ...
ഞാനലിഞ്ഞ കടല്‍ ശാന്തയായ് ....
പിന്നീടൊരിക്കലും സൂര്യനുദിച്ചില്ല ....
പുലരികളൂണര്‍ന്നില്ല .....
തിരകളുതിര്‍ന്നില്ല ....
അപ്പോഴാണ് നീയെന്നെ പ്രണയിക്കാന്‍ തുടങ്ങിയത് ....
No comments:
Post a Comment