Apr 25, 2010

ഭീരുത്വം
















സ്വപ്നങ്ങളെ എനിക്ക് ഭയമില്ല ..

ഞാന്‍ ഭയക്കുന്നത്
അവറ്റകള്‍ക്ക് ചിറകു നല്‍കുന്ന ,
ആ ചിന്ത ധമനികളെയാണ്...
ദ്രിഷ്ടിയില്‍ ആശയുടെ (നിരാശയുടെയും),
വിത്തുകള്‍ പാകുന്ന ആ കൈകളെയാണ് ...

തലച്ചോറിനെ ബലിച്ചോറാക്കുന്ന ,
കാക സൃപാടികയാണ് ...


രാത്രിയോട്‌ എനിക്ക് വെറുപ്പില്ല...
എനിക്ക് വെറുപ്പ്‌
ഇരുട്ടില്‍ പതുങ്ങിയിരിക്കുന്ന
ആ കണ്ണ്കളെയാണ്
...
മാംസം മണക്കുന്ന ആ ചുണ്ടുകളെയാണ്...
നിശയുടെ മാറില്‍ ചായം പുരട്ടിയെന്‍ ,
കിനാവിലെ കണ്ണിനെ ,
പിഴുതെടുത്ത പ്രണയത്തെയാണ് ..

ഇന്ന് എന്റെ കണ്ണുകളും ,
നിന്റെ ഭാവങ്ങളും,
ഒന്നുചേര്‍ന്ന വേളയില്‍ ..
ഞാന്‍ വെളിച്ചത്തെയും ഭയക്കുന്നു ...


എന്റെ ആസക്തി തെനിനോടല്ല ....
എന്റെ ആസക്തി തേന്‍ നുകരുന്ന
ചിറകുകളോടുമല്ല ...
എന്റെ ആസക്തി തേന്‍ വിളമ്പുന്ന
ഇളം ഇതളുകലോടാണ്..
ആസക്തി എന്നോ ഭയമായി...
ഭയം ഭ്രമവും ..
അതെ ഇന്ന് ഞാന്‍ ഭ്രാന്തനാണ് ..

ഇന്ന് ഞാന്‍ .
മധുരം നുകരുവാനെത്തുന്ന ഉറുമ്പുകള്‍ക്ക് മരണം നേരുന്നു...
മധുരിതമായ മരണം


എനിക്ക് നിന്നോട് പ്രണയമില്ല ,
എന്റെ പ്രണയം ,

ചാന്ത് മണക്കുന്ന നിന്‍ കവിളത്താണ്....

ചിരിക്കുന്ന ചിതപോല്‍ ചുവക്കുന്ന
,
നിന്‍ ചുണ്ട്കളിലാണ്...

അവയില്‍ നിന്നുമൂരുന്ന പാട്ടിനോടാണ്‌ ...

ചെമ്പരത്തി ചപ്പു മണക്കും,
നിന്‍ കോലിഴകളോടാണ്..
പിന്നെ,
എന്റെ മനസ്സ് മോഷ്ടിച്ചു

ഒളിച്ചു വച്ച
ആ നൂമ്പരഹാസത്തൂടും ...

എങ്കിലും
എനിക്കേറ്റവും പ്രിയം
നിന്നിലെ
അപ്റാപ്യതയോടാണ്
(unattainability: the font wont support the word!!)
...

എന്റെ വെറുപ്പ്‌ ജീവനോടാണ്

പൂവിന്റെ ഗന്ധമൊരു ലഹരി മാത്രമാണ്

ചക്രവാളത്തിലെ ചുവപ്പ് രക്തക്കറയാണ്
കടലിലെ തിരകള്ക് അപസ്മാരമാണ്

നിശ അന്ധയയൊരു വൃദ്ധയാണ്

പകല്‍ കള്ളിയാണ്..

തേനിന്റെ മധുരം പീടികയിലെ മിറായികള്‍ മാത്രം ....

ചിറക്ക്‌ മുതലാളിയുടെത് മാത്രമാണ് ....
ഞാനീ മുട്ടതോടിനകത്തു ഒളിച്ചിരിക്കട്ടെ ....

No comments:

Post a Comment

Pesticide Terrorism

Pesticide Terrorism