എന്നെ
ഈ ചുമരില്‍ ചാരി വച്ചിട്ടാണ്
അവര്‍ പോയത്.
എന്റെ ബാല്യം,
അവന്‍ ഊരിയെടുത്ത
ഇളം പച്ച
ഈര്‍ക്കിലുകളിലാണ് .
അവ ഉണങ്ങിയപ്പോള്‍
ഞാന്‍ സങ്കടപ്പെട്ടു.
കരഞ്ഞു.
അവളെപ്പോലെ.
അവനറിയാതെ.
കൊഴിഞ്ഞു പോകുന്ന
ഈര്‍ക്കിലുകളെയോര്‍ത്തു
ഞാന്‍ സങ്കടപെട്ടിടില്ല.
എന്നാലും
കൊഴിഞ്ഞു പോയ,
അവളുടെ മിനുസ്സമുള്ള മുടിയിഴകളെ
ചിലപ്പോഴൊക്കെ
ഞാന്‍ എടുത്തു
തലോലിക്കുമായിരുന്നു.
അതെന്റെ യൌവനം.
ഇന്നലെ
അടുപ്പിന്‍ കല്ലില്ലെ
മാറാല നീകുമ്പോള്‍,
എന്റെ ദേഹത്ത് വീണ
രണ്ടു കണ്ണുനീര്‍ തുള്ളികള്‍,
അവളുടേത്.
എന്റെ വാര്‍ധക്യം.
രാവിലെ,
മരവിച്ചു കിടക്കുന്ന
പച്ച വകഞ്ഞെത്തുന്ന
തീവണ്ടിയുടെ ചൂളം വിളി
ഞാന്‍ ഭയക്കുന്ന ഒന്നിനെ കുറിച്ചു
എന്നെ വിളിച്ചോര്‍മ്മിപ്പിക്കുന്നു.