എന്നെ
ഈ ചുമരില്‍ ചാരി വച്ചിട്ടാണ്
അവര്‍ പോയത്.
എന്റെ ബാല്യം,
അവന്‍ ഊരിയെടുത്ത
ഇളം പച്ച
ഈര്‍ക്കിലുകളിലാണ് .
അവ ഉണങ്ങിയപ്പോള്‍
ഞാന്‍ സങ്കടപ്പെട്ടു.
കരഞ്ഞു.
അവളെപ്പോലെ.
അവനറിയാതെ.
കൊഴിഞ്ഞു പോകുന്ന
ഈര്‍ക്കിലുകളെയോര്‍ത്തു
ഞാന്‍ സങ്കടപെട്ടിടില്ല.
എന്നാലും
കൊഴിഞ്ഞു പോയ,
അവളുടെ മിനുസ്സമുള്ള മുടിയിഴകളെ
ചിലപ്പോഴൊക്കെ
ഞാന്‍ എടുത്തു
തലോലിക്കുമായിരുന്നു.
അതെന്റെ യൌവനം.
ഇന്നലെ
അടുപ്പിന്‍ കല്ലില്ലെ
മാറാല നീകുമ്പോള്‍,
എന്റെ ദേഹത്ത് വീണ
രണ്ടു കണ്ണുനീര്‍ തുള്ളികള്‍,
അവളുടേത്.
എന്റെ വാര്‍ധക്യം.
രാവിലെ,
മരവിച്ചു കിടക്കുന്ന
പച്ച വകഞ്ഞെത്തുന്ന
തീവണ്ടിയുടെ ചൂളം വിളി
ഞാന്‍ ഭയക്കുന്ന ഒന്നിനെ കുറിച്ചു
എന്നെ വിളിച്ചോര്‍മ്മിപ്പിക്കുന്നു.
കതിനാവെടി ചാണ്ടീസ് വക.....
ReplyDeleteഞാന്‍ സ്ഥിരം പറയാറുള്ളത് പോലെ ഒന്നും കൂടി പറയുന്നു -അപാരം, അപാരം.
ReplyDelete"എന്റെ ബാല്യം,
അവന്‍ ഊരിയെടുത്ത
ഇളം പച്ച
ഈര്‍ക്കിലുകളിലാണ് ."
ഇത് ഏറെ ഇഷ്ടപ്പെട്ടു.
ലളിതം സുന്ദരം ..നന്നായിരിക്കുന്നു ആരാനേ..
ReplyDelete"ശ്രീ ചാണ്ടിച്ചായന്‍ ഈ ബ്ലോഗിന്റെ ഐശ്വര്യം" .. :D
ReplyDeleteനത,കാവ്യേച്ചി
നന്ദി , വീണ്ടും വരിക .. :)
All are waiting for your new post..
ReplyDeleteWhen will be the next post?
ReplyDeleteഡാ.%&&്*&%%&*%&%&%&&%&$%$%(*((*&്% പോസ്റ്റിറക്കെടാ....
ReplyDeleteഅല്ല, നീ വല്ല നേര്‍ച്ചയും നേര്‍ന്നിട്ടുണ്ടോ കൊല്ലത്തില്‍ ഒരിക്കലേ പോസ്റ്റിറക്കൂന്ന്? മര്യാദക്ക് അടുത്ത പോസ്റ്റിടടാ
ReplyDeleteന്റെ ആരാനേ...ഇമ്മാതിരി ഒരു പോസ്റ്റ് ഇത് വരെ ഞാൻ കണ്ടില്ലാട്ടോ...തകർത്ത്ട്ടാ എന്തായാലും...
ReplyDeleteKalakki! superb writing!!
ReplyDelete