ഒരു വേനല്‍ച്ചൂടിന്റെ ദാഹത്തില്‍
മരുഭൂമിയുടെ കനല്‍ക്കാറ്റുകളില്‍
വ്യത്യസ്ത ദിശകളിലേക്ക് പറന്നകന്ന
രണ്ടു തൂവലുകള്‍ .
ഞാനും നീയും .
നിന്റെ കൊടുങ്കാറ്റു വീശവേ
എന്റെ വാക്കുകളെ തളയ്ക്കുവാന്‍
ഞാനുപയോഗിച്ച കടിഞ്ഞാണ്‍
ഒരു പഴയ പൊക്കിള്‍ക്കൊടി.
പാറകള്‍ അലിഞ്ഞു ചേര്‍ന്ന തിരമാലകള്‍,
നിന്റെ പുഞ്ചിരി.
ഒന്നായി ചേര്‍ന്ന രണ്ടു നിഴലുകള്‍
ഒരു പൌര്‍ണ്ണമീ പശ്ചാത്തലം.
പനിനീരിന്റെ മുള്‍ തട്ടി കീറിയ ചിറകുകള്‍
നൂറ്റാണ്ടുകളുടെ പഴക്കമുള്ള മുള്ള്.
നിന്റേതു മാത്രമായ ഒരു വിശ്വാസം.
വിട പറഞ്ഞ വേളയില്‍
ഉള്ളില്‍ നിന്നും ചുണ്ടിലേക്കുള്ള ഇടവഴിയില്‍
പുച്ഛത്തില്‍ തട്ടിത്തെറിച്ചു വീണ എന്റെ വാക്ക്,
ഒരു പഴയ മുറിവ്.
തിരശീല്ലയിട്ടു ഞാന്‍ മറച്ച
നിറങ്ങള്‍ ഉരുകിയൊലിച്ച മുഖത്തെഴുത്ത്
ഒരു മറന്ന തോറ്റം പാട്ട്.
അന്ന് നീ പോയ നാള്‍,
നഗരത്തിലെ നരകത്തില്‍ ,
ഇരുള്‍ മൂടിയ ചേരിയില്‍,
നിശബ്ധമായുതിര്‍ന്ന എന്റെ രക്തം ,
എന്റെ ധമനികളില്‍ നിന്നും ,
നിന്റെ മനസ്സിലേക്ക് തെറിച്ച
അവസാനത്തെ തുള്ളി മഷി .
***അതെ ഇത് രണ്ടും കല്‍പ്പിച്ചു അങ്ങ് പോസ്ടീ ...
തെറ്റുകളുണ്ടെങ്കില്‍ സ്നേഹനിധികളായ ബൂലോകവാസികള്‍ പൊറുക്കുക ....
തെറ്റുകളുണ്ടോ...ആവോ...എനിക്കറിയില്ല...
ReplyDeleteThis comment has been removed by the author.
ReplyDeleteആധുനികതയില്‍ എവിടെയോ നിരാകരിക്കപ്പെട്ട മാതൃത്വത്തെ ഓര്‍ത്തുള്ള ഒരു നൊമ്പരം.....
ReplyDelete"അന്ന് നീ പോയ നാള്‍, "
അന്ന് അവളെയിട്ടു പോന്നത് നമ്മളല്ലേ........
"അന്ന് ഞാന്‍ പോന്ന നാള്‍ "
അല്ലെ നല്ലത്.......?(ഞാന്‍ എന്റേതായ വിശകലനം നടത്തിയപ്പോള്‍ തോന്നിയ ആശയമാണ് കേട്ടോ.......)
"പനിനീരിന്റെ മുള്‍ തട്ടി കീറിയ ചിറകുകള്‍
നൂറ്റാണ്ടുകളുടെ പഴക്കമുള മുള്ള്.
നിന്റേതു മാത്രമായ ഒരു വിശ്വാസം. "
മനോഹരമായിരിക്കുന്നു ആഖ്യാനം.....
ഇനിയും പ്രതീക്ഷിക്കുന്നു......
ആരാനെ......
ആധുനികരെപ്പോലെ തന്നെ ആത്മഹിംസയോടാണ് താല്പര്യം എന്ന് തോന്നുന്നു......
:)
ബ്ലോഗിന്റെ പേര് കണ്ടു ചോദിച്ചതാണ്........
പക്ഷെ......
അകത്തു കയറുമ്പോള്‍............
അമൃതിന്റെ മധുരവും കാല്പനികതയുടെ മികവുമുള്ള രചനകള്‍.....
അരോചകമല്ല തീര്‍ച്ച............
>>@ചാണ്ടിച്ചായന്‍
ReplyDeleteഅതെന്താ ചാണ്ടിച്ചായോ അങ്ങനെ പറഞ്ഞു കളഞ്ഞത്?
>>@ranjith
നന്ദി രഞ്ജിത്തേ.
അതെ അങ്ങനെയാണ് നല്ലതെന്ന് തോന്നുന്നു.
ശോ!!
ഇങ്ങനെയൊക്കെ പറയണോ?
pazhaye oru rasam thonnunnillelo.. (chilappo njan buji allathathukondavum)
ReplyDeleteenthaada commentsil oru censoring ? .. ee kavitha ninte "silsila" aayo ? :D
നീ പറഞ്ഞ അഭിപ്രായം തന്നെ കുറെ പേര്‍ പറഞ്ഞിരുന്നു...
ReplyDeleteപിന്നെ എനിക്കിത് പോസ്ടാതെ പോകരുത് എന്നൊരു ആഗ്രഹമുണ്ടായിരുന്നു ..
ഇല്ല ഇതുവരെ സെന്‍സറിങ് ഒന്നും ഏര്‍പെടുത്തിയിട്ടില്ല.. :D
ഇത് വരെ അങ്ങനെ ആയിട്ടില്ല...
നീയായിട്ടു ആക്കരുത് പ്ലീസ് :)..
ippo vaayichappo entho nalla rasam thonni.. :D :D njan adhyam vicharichethe puthiye post aanenna
ReplyDelete:-|
ReplyDeleteപാറകള്‍ അലിഞ്ഞു ചേര്‍ന്ന തിരമാലകള്‍,
ReplyDeleteനിന്റെ പുഞ്ചിരി.
ഒന്നായി ചേര്‍ന്ന രണ്ടു നിഴലുകള്‍
ഒരു പൌര്‍ണ്ണമീ പശ്ചാത്തലം.
ഒരു നല്ല visual
തെറ്റുകളുണ്ടെങ്കില്‍ പറയണം എന്ന് എഴുതിക്കണ്ടു. തെറ്റുകളും ശരികളും നിര്‍ണയിക്കാന്‍ ആരും അര്‍ഹരല്ല. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ആരായുക, ശരിതെറ്റുകള്‍ എന്നിട്ട് സ്വയം നിര്‍ണയിക്കുക.
ReplyDeleteപിന്നെ എന്റെ അഭിപ്രായം:- ഖണ്ഡികകളും വരികളുമൊക്കെ ഒറ്റയ്ക്കൊറ്റയ്ക്ക് നോക്കുമ്പോള്‍ മികച്ചത് എന്നു തന്നെ പറയാം, പക്ഷെ ഒരുമിച്ചു ചേര്‍ക്കാന്‍ പറ്റുന്നുണ്ടോ എന്നൊരു സംശയം.. ഒറ്റ തിരിഞ്ഞ് കുറെ പവിഴദ്വീപുകള്‍ നില്ക്കുന്ന പ്രശാന്തസുന്ദരമായ ഒരു കടല്‍- അങ്ങനെ ഒരു അവസ്ഥ സങ്കല്‍പ്പിച്ചു നോക്കു. അങ്ങനെയായാണ് അനുഭവപ്പെട്ടത്.
കുഞ്ഞൂട്ടാ..
ReplyDeleteആ..ഇപ്പൊ എനിക്കും അങ്ങനെയൊക്കെ തോന്നുന്നു ..
നന്ദി :)
ദിശകളിലേക്ക് പറന്നകന്നരണ്ടു തൂവലുകള്‍ ഞാനും നീയും....( മൂർത്തമായ ഭാവന)ഞാനുപയോഗിച്ച കടിഞ്ഞാണ്‍
ReplyDeleteഒരു പഴയ പൊക്കിള്‍ക്കൊടി.(കുലമഹിമ)പാറകള്‍ അലിഞ്ഞു ചേര്‍ന്ന തിരമാലകള്‍,നിന്റെ പുഞ്ചിരി.( പാറകളിൽ എന്നാണെങ്കിലേ..പുഞ്ചിരിയും,പൌര്‍ണ്ണമീയും വ്യക്തമാകുകയുള്ളൂ)പനിനീരിന്റെ മുള്‍ തട്ടി കീറിയ ചിറകുകള്‍ (?)പുച്ഛത്തില്‍ തട്ടിത്തെറിച്ചു വീണ എന്റെ വാക്ക് ഒരു പഴയ മുറിവ്.( നന്നായി) .നിറങ്ങള്‍ ഉരുകിയൊലിച്ച മുഖത്തെഴുത്ത്
ഒരു മറന്ന തോറ്റം പാട്ട്.( തെയ്യം പാട്ട്- അതല്ലേശരി-തോറ്റം= സ്തുതി... അതു വെറും പാട്ടാണ്.. നാട്യകലാരൂപമല്ലാ)അവസാനത്തെ തുള്ളി മഷി ശ്ലീലമായ പദപ്രയൊഗം....നല്ല ഭാവന പക്ഷേ കുഞ്ഞൂട്ടൻ അവസാന ഖണ്ഡികയിൽ പറഞ്ഞത് ശരിയല്ലേ...........