Sep 10, 2010
നഷ്ടപ്പെട്ട വാക്കുകള്‍ ...
ഇരവിന്റെയിരുളില്‍ ഞാനിന്നലെ പഴയൊരു
പുസ്തകത്താളില്‍ കണ്‍തുറന്നു.
ഉയിരറ്റ വാക്കുകള്‍ക്കിടയില്‍ ഞാനലയവേ
ഒരു നാളെന്‍ മൌനം വാര്‍ത്ത രക്തം.
ഇഷ്ടവാക്കില്‍ ഞാനന്നൊളിപ്പിച്ച
വിണ്ണിന്റെ കണ്ണുനീര്‍ രണ്ടുതുള്ളി,
ഞാന്‍ മോന്തി വറ്റിച്ച പുലരിയുടെ പാലിന്റെ
മധുരം മരിച്ചുപോയ് ,മോഹമുള്ളില്‍.
താളിന്നടിയിലെന്‍ ഓര്‍മയില്‍ കുളിരായി,
നോവായി, തേങ്ങുന്ന പീലിയോന്നു.
വേനലിന്‍ ചൂടില്‍ ഞാന്‍ മോഷ്ടിച്ചു വച്ചൊരാ
കാറ്റിന്‍ സുഗന്ധം മഞ്ഞതെന്നു?
വാക്കുകളെ വെട്ടി മുറിവേല്പിച്ചു പായുന്ന
നേര്‍വരയിന്നിതാര്‍ക്ക് നേരെ?
നനവുള്ള താളില്‍ ,നഷ്ടവാക്കുകളില്‍ ഞാന്‍
ഒന്നിനുമല്ലാതെ തിരയുവതെന്തിനേറെ ?
എങ്കിലുമുണര്‍ന്നു ഞാന്‍ ചുറ്റിലും നോക്കവേ
എന്തിനെന്‍ കണ്ണുകള്‍ നിണമണിഞ്ഞു ?
Subscribe to:
Post Comments (Atom)
great lines............
ReplyDeleteനന്ദി Ghost...
ReplyDeleteനല്ല കവിത..
ReplyDeleteഡാ നിഖിലേ, നീ mail this ഐക്കണ്‍ കൊടുക്ക്. നീ എഴുതുന്നതെന്തും മുറ്റാടാ
ReplyDeleteകൊള്ളാം....
ReplyDeleteee kavitha sessionalsinu munpethe divasam nighout adikkunnathine patti aano sakhave :P
ReplyDeleteBTW..Vann kavitha!!
@arjun.. thanne thanne.. :D ..
ReplyDeleteഹെന്ത്? ഈ കവിത ഞാന്‍ ഇത്ര നാളായിട്ടും കണ്ടിലെന്നോ? കഷ്ടം. നിഖിലെ, ഇത്തവണ ക്ഷമി. അടുത്ത പ്രാവശ്യം ഞാന്‍ നേരത്തെ തന്നെ വന്നു കവിതയൊക്കെ വായിച്ചോളാം.
ReplyDeleteകവിത ഉഗ്രന്‍.ഒരു ' നിഖില്‍ ടച്ച്' ഉണ്ട്. വളരെ നന്നായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. എന്റെ വക ഒരു വെരി ഗുഡ്. :)
നന്ദി നത :) ..
ReplyDeleteപിന്നെ നതയുടെ ബ്ലോഗില്‍ പരീക്ഷ കഴിഞ്ഞതിന്റെ ആഘോഷങ്ങളൊന്നും കാണാനില്ലല്ലോ...പെട്ടെന്നാകട്ടെ ..:)