നാളെ ഓണമാണ്.
ആഘോഷിക്കാതെ പോകുന്ന ചില ഓണങ്ങളില്‍ ഒന്ന് . എങ്കിലും ആഘോഷിച്ച ഓണനാളുകളുടെ ഓര്‍മകള്‍ക്ക് ഇന്നും മധുരമാണ്.കിഴക്കേ 'കണ്ടത്തില്‍' നിന്നു 'അട്ടക്കുറുപ്പും' കാക്കപൂവും ജാതിയിലയില്‍ പൊതിഞ്ഞു സൈക്കിളിന്റെ പുറകില്‍ വച്ച് വരുന്നു ദിവസങ്ങള്‍ അധികമകലെയല്ലത്തത് പോലെ
. ഒക്കെ ഏതോ ചില അവധികളിലായിരുന്നു. എ വി സ്മാരക വായനശാലയുടെ ഘോഷയാത്രയ്ക്ക് വേണ്ടി കടലാസ് തൊപ്പി ഉണ്ടാക്കാന്‍ പഠിച്ചതും ഓണത്തിനാണ് .പിന്നെ വല്യച്ഛന്റെ വീട്ടില്‍ എല്ലാവരും ചെര്നുള്ള ഇല വച്ചുള്ള ഊണും അതിനു ശേഷമുള്ള സിനിമയുടെയും ഉറക്കത്തിന്റെയും മിശ്രിതവും ഒക്കെയായിരുന്നു ഓണം. ഐതിഹ്യങ്ങളും വിശ്വാസങ്ങളുമൊക്കെ അറിയുന്നതിനും മനസ്സിലാക്കുന്നതിനും വളരെ മുന്‍പുള്ള ഓണമായിരുന്നു അതൊക്കെ. സംസ്കാരം.
തിരുവനതപുരത്ത് ഓണത്തിന് കാര്യമായ ആഘോഷം തന്നെയുണ്ട് .അത്തം മുതല്‍ തിരുവോണം വരെ നീണ്ടു നില്‍കുന്ന കല സാംസ്‌കാരിക പ്രകടനങ്ങളാണ്ഇതില്‍ പ്രധാനം. എന്നാലും ഓര്‍മ്മയില്‍ ,ആകെ ഒരു ഓണമെ അവിടെ ആഘോഷിച്ചിട്ടുല്ല്. പൂ വാങ്ങിച്ചു കളമൊരുക്കിയ ആദ്യത്തെ ഓണം.ടിവിയുഎ മുന്നില്‍ കത്തിച്ചു തീര്‍ത്ത ആദ്യത്തെ ഓണം .മാറ്റം .
കോളേജില്‍ ഓണാഘോഷം ചില രാഷ്ട്രിയ പ്രകടങ്ങള്‍ പോലെയാണ്. ലാത്തി ചാര്‍ജ്ജും ജലപീരങ്കിയും ഒക്കെ ഉണ്ട്. ചിലപ്പോള്‍ ഹോളിയാണോ എന്ന് തോന്നിപോകതിരിക്കാന്‍ കുമാരികുമാരന്‍മാര്‍ തലേന്നാള്‍ ടൌണില്‍ പോയി വാങ്ങിച്ച സാരിയും ,മുണ്ടും ഒക്കെ "തൂക്കിയിട്ടു" നില്‍കും. (മറ്റു ദിവസങ്ങളില്‍ ആരെയെങ്കിലും മുണ്ടുടുത്ത് കണ്ടാല്‍ പരിഭ്രമത്തോടെ വന്നു "is there any celebration today" എന്നൊക്കെ ചോദിക്കുന്നവര്‍...) ഓണത്തിന്റെ പുതിയൊരു dimension ഇവിടെ കാണാന്‍ കഴിഞ്ഞു.അത് കോളേജിന്റെ തന്നെ ഭാഗമായി മാറി . പുഴ പോലെ ഒലിച്ചുപോകുന്ന നമ്മളൊക്കെ ഇവിടെ ബാക്കി വെക്കുന്ന ചിലതാണിതൊക്കെ. ഏറ്റവും കേമമായി ഓണം ആഘോഷിച്ചത് ഇവിടുന്നു തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു . ഓണത്തിന് മുന്‍പുള്ള മറ്റേതെങ്കിലും ദിവസമാണെന്ന് മാത്രം. "ശിങ്കാരി"[ :D ] മേളവും , ഉറിയടിയും, പിന്നെ ബാക്കി ബ്രാഞ്ചുകളുടെ ആഘോഷം അലങ്കോലപ്പെടുത്തലുമാണ് പ്രധാന കാര്യപരിപാടികള്‍ .നല്ല ഡബിള്‍ മുണ്ടൊക്കെ ഉടുത്തു വരും ,കാവിയുമുടുത്തു തിരിച്ചു പോകും. ഇതിനു വേണ്ടി ചെളിയുണ്ടാക്കാന്‍ പ്രത്യേക squad വരെ ഇവിടെ തയ്യാര്‍.ഇതിനിടയില്‍ പത്രക്കാരെ പോലെ ക്യാമറയും പിടിചോടി നടക്കുന്ന യുവതികളെ കണ്ടാല്‍ മുംബൈ സ്പോടനം കഴിഞ്ഞു ഓടി നടക്കുന്ന നടക്കുന്ന Barkha Dutt നെ ഓര്‍മ്മവരും.എന്തൊക്കെയായാലും ഓണത്തില്‍ "ഓളം " ചേര്‍ത്തത് കോളേജു ജീവിതം തന്നെയാണ് .എന്നാലും ഓണം അതിന്റെ രീതിയില്‍ ആഘോഷിക്കാന്‍ പറ്റാത്തതിന്റെ ഒരു വീര്‍പ്പുമുട്ടല്‍ മാത്രം.അസംതൃപ്തി.
ഇന്ന് മുറിയുടെ ചുവരില്‍ പരീക്ഷയുടെ ടൈം ടേബിള്‍ തൂങ്ങി കിടപ്പുണ്ട് . മേശയുടെ മുകളില്‍ കുറെ കടലാസുകളും പുസ്തകങ്ങളും. ടിവിയില്‍ ഏതോ സൂപ്പര്‍ സ്റ്റാര്‍ കത്തിക്കയറുകയാണ്.Twitterലും ഓര്‍ക്കുട്ടിലും ഓണാശംസകള്‍ പെയ്യുകയാണ് .ഓണം. ആ വാക്കിന് കുറെ അര്‍ത്ഥങ്ങളുള്ളത് പോലെ .എങ്കിലും നാളെ ഓണമെന്നു പറയുന്നതിലും എനിക്കിഷ്ടം, നാളെ തിങ്കളാഴ്ച എന്നോ ചിങ്ങം ഏഴു എന്നോ പറയുന്നതാണ് ,
കാരണം
ആഘോഷിക്കപ്പെടാത്ത ഓരോ ഓണവും ഓരോ വേദനകളാണ്.
കാക്കക്കൂട്ടിലെ സുഹൃത്തുകളുടെ പോസ്റ്റുകള്‍ കാണുക:
ഉപ്പുമാങ്ങ
ശ്വെതാംബരി
മിണ്ടാപൂച്ച
No comments:
Post a Comment