Apr 27, 2010

ശൂന്യതയിലേക്ക് ....

മിഴികളമര്‍ത്തടയ്കുക നീയിന്നു ...
ചക്രവാളം ചുവന്നത് ഉദയത്തിനല്ല ...

ഇരുളിന്റെ അറകളില്‍ ഒളിക്കുക നീയിന്നു ...
ദിനമൊരു ദീനാമം നാടകമല്ലോ ...

അകന്നു നില്കട്ടെ ഞാനിനി ...
കേവലം, ചേതനയറ്റൊരു യന്ത്രം ....


മുടിയറൂത്തെറിയു നീ രാവിന്‍റെ മാറില്‍ ,
ചൂടുവാന്‍ പൂവുകളില്ലിനിയീ ഭൂവില്‍ ....

ഉറങ്ങരുതിനി നീ,
ഉണരുവനൊരു നാളെയില്ല .....

കരയരുത് നീയിന്നു പ്രണയമേ ..
മിഴിനീര്‍ തുടയ്കുന്ന ,തലോടുന്ന കൈകളില്ല ....

മരിക്കുക പോലുമാരുതി ,
ചിതയെരിക്കനെനിക്ക് അഗ്നിയില്ല ....

നാം തീര്‍ത്ത, സൌധങ്ങള്‍ ആസക്തി മൂത്ത കടലെടുത്തു ..
നാം നീന്തിയ പുഴ, നോവേറി ആത്മാഹുതി ചെയ്തു ....
നമ്മെ രമിപ്പിച്ച, മരവിപ്പിച്ച , മഴ ദൂരെയെങ്ങോ പോയൊളിച്ചു ...
നമ്മുടെ മഞ്ഞും വെയിലും , പോയ്‌ മറഞ്ഞു ....

ചീയുന്ന ചിറകും , വേവുന്ന വയലും
വറ്റാത്ത വിശപ്പും , ശിഷ്ടമുണ്ട് ...

വരൂ നമുക്കിന്ത്രിയങ്ങളോരോന്നുമീ .. മണ്ണിലേക്കറുത്തിടാം ...







No comments:

Post a Comment

Pesticide Terrorism

Pesticide Terrorism