"പാശ്ചാത്യ ജ്വരം മൂത്ത്
ചുമച്ചു 
കഫം തുപ്പി,
ബന്ധങ്ങളില്‍ ചമയംപുരട്ടി 
വില്പനയ്ക്കൊരുക്കി,
പനിനീര്‍ പൂവിന്റെ   പരിശുദ്ധിയെ
SMSലൂടെ പീടിപിച്ച്,
സംസ്കാരത്തില്‍ മദ്യം കലര്‍ത്തിയ 
ആസക്തിയുടെ പുതിയ പേര്.
 പ്രണയം..!!"     
എന്നോതീയവരെന്‍   കാതുകളില്‍..
എങ്കിലും...
പുഞ്ചിരി വെടിയാത്ത
ഒന്നുമുരിയാടത്ത
പിന്‍ബെഞ്ചിലെ കൂട്ടുകാരീ ,
എന്റെ കിനാവുകളില്‍ നിന്റെ ചിരി പടരാറുണ്ട് ..
 
 
 
No comments:
Post a Comment