ഇന്നുണര്‍ന്നപ്പോള്‍ ....
ഇന്നുണര്‍ന്നപ്പോള്‍,
മിഴിയിലൊരു നീര്‍ത്തുള്ളി,
ഞാനെന്റെ ഭാഷയും മറന്നു കാണും
ഇന്നുണര്‍ന്നപ്പോള്‍ ,
കണ്ണിലെ ഇരുട്ടും മാഞ്ഞിരുന്നു ,
എന്നിലെ പ്രണയം അണഞ്ഞു കാണും.......
ഇന്നുണര്‍ന്നപ്പോള്‍ ,
ആഴമേറിയ മുറിവുകളെല്ലാം മാഞ്ഞിരുന്നു,
ഞാന്‍ നിന്നെ മറന്നിരിക്കണം.....
ഇന്നുണര്‍ന്നപ്പോള്‍ ,
കാലിലാ ചങ്ങല കണ്ടില്ല,
എന്നിലെ ചേതനയുമറ്റു കാണും...
No comments:
Post a Comment