May 14, 2010

അവള്‍ പറഞ്ഞ കഥ .....





















"
അവനും അവളും, ഈയം പാറ്റകള്‍ ,
പറക്കുകയായിരുന്നു....
മഴ നനച്ച വായുവില്‍ ,
ഇരുട്ടിലൂടെ, ഏറെ ദൂരം ...

അവിടെ,
മൂര്‍ച്ചയേറിയ ഒരു തീനാളം,
ഉരുകന്ന മെഴുകു .......

അവര്‍,
കൈകോര്‍ത്തു,
അതിനു ചുറ്റും ചിറകടിച്ചു,
ഉന്മാദ നൃത്തമാടി .......

പുലരിയില്‍,
ഉറഞ്ഞടിഞ്ഞ മെഴുകില്‍ ,
ചലനമറ്റ,ഉടല്‍ വിട്ട ചിറകുകള്‍......"

ചൊന്നിതവള്‍ ,നടന്നകന്നു ,
അവളില്‍ കണ്‍നട്ടവന്‍ നിന്നു ......

...


No comments:

Post a Comment

Pesticide Terrorism

Pesticide Terrorism