ഇരുട്ടിന്റെ പടര്‍പ്പുകളടര്‍ന്നു വീണതാ,
മാനത്തു രണ്ടു കണ്ണുകള്‍ .......
തെക്കൊന്നു,
വടക്ക് മറ്റൊന്ന് .......
വടക്കോട്ട് ചൂണ്ടിയവര്‍ ചൊല്ലി ,
"ഇതാണ് നമ്മുടെ സൂര്യന്‍..."
തെക്കോട്ട് ചൂണ്ടിയവരോ ചൊല്ലി..
"അല്ലല്ല ഇതാണ് സൂര്യന്‍"..
ചേരി തിരിഞ്ഞവര്‍,
പോരിനിറങ്ങി...
കടലോ ചുവന്നു,
മാനം കറുത്തു.....
താഴെ ധരിത്രിയോ പൊട്ടിക്കരഞ്ഞു ....
എങ്കിലും,
ആരും കാണാത്ത,
പ്രഭ വറ്റിയ ഒരു രൂപം,
ഭൂമിയുടെ കണ്ണുനീര്‍ തുടയ്കുകയായിരുന്നു,
അങ്ങ് കിഴക്കേ മലയുടെ മുകളില്‍...
നേരോ നെറിയോ വേണ്ട
ReplyDeleteഞാന്‍ പിടിച്ച മുയലിന് നാല് കൊമ്പ്.
നല്ല വരികള്‍.