May 21, 2010

പ്രതിബിംബം





കണ്ണാടിയില്‍ നോക്കിയ നാളുകളില്‍ ,
ഞാന്‍ കണ്ട ചിലത് കുറിച്ചിടട്ടെ ...

"ദേശാടനത്തിനിടെ,
അടര്‍ന്ന തൂവല്‍ ,

കൊത്തിയെടുത്തു പറന്ന കിളി ....


ചില്‍കൂട്ടില്‍ കിടന്നു ,

കയര്‍ത്തും കരഞ്ഞും ,

ചിരിച്ചും, വലിട്ടടിച്ച മത്സ്യം ...


ശവപ്പറമ്പിലെ ,

ചാരത്തിനടിയില്‍,

ചീയാത്ത അസ്ഥികള്‍ ചികയുന്ന കൈ ..


നാളെയുടെ താളില്‍,

വാചകങ്ങള്‍,

നീരാല്‍ കുറിക്കുന്ന അദൃശ്യ തൂലിക ...

ഇലകൊഴിഞ്ഞന്ത്യത്തില്‍ ,
വാവലുകള്‍ പറഞ്ഞൊഴിഞ്ഞു,

വയലിലെകാകിയായ് നില്കുന്നോരാല്‍ മരം ...


കഥകള്‍ക്കുമപ്പുറം ,

മലമുകലിലെക്കായ്,

കല്ലുരുട്ടുന്നൊരു ഭ്രാന്തന്റെ നിഴല്‍ ..."


എങ്കിലും മധുരാമയോന്നു
ഞാനോര്‍കുന്നുവിന്നിതാ ...

"ചിറകു വിടര്‍ത്തുവാനി-
ലകള്‍ക്കടിയില്‍,
തപസ്സിലെക്കുറയുന്ന , ശലഭപ്പുഴു ..."

No comments:

Post a Comment

Pesticide Terrorism

Pesticide Terrorism