Jun 17, 2010

ദൈവഭയം ....

തോഴുകൈയ്യോടന്നവന്‍ ,
അന്തിത്തിരിയെരിയും നേരം . 
കരിങ്കല്‍ ചാരി നില്‍കും ,
ത്രിശൂലം കാണവേ....


തെളിഞ്ഞുവുള്ളിലെന്നോ,
എങ്ങോ മറന്ന ചിത്രം ..
ഉടല്‍ കീറി,
മൊട്ടിറുത്തു  ,
തീയില്‍ കരിച്ചു ,
നിരത്തിലെറിഞ്ഞ,
കാവിക്കൈകളിലെ ചുവന്ന ശൂലം .....

ഭീതിയാല്‍ മിഴിയടഞ്ഞ-
-തുകണ്ടവര്‍ ചൊല്ലി:
"ഭക്തനം ബാലനവന്‍ ,
ദൈവഭയമുള്ളവന്‍ ... "

11 comments:

  1. i like your blog, your poems in malayalam especially. wonderful i must say. then i wonder y there is no comments on your posts. is it that nobody else is commenting or you are killing each comments ? if and only if the case is the latter, i say wtf

    ReplyDelete
  2. മറുപടി ചവറ്[scrap] വഴി അയച്ചിട്ടുണ്ട് ...




    റൊമ്പ നന്‍ട്രി ...

    ReplyDelete
  3. കവിത കൊള്ളാം. കുറേ സമയമെടുത്തു മനസ്സിലാക്കാന്‍ :-)
    അക്ഷരത്തെറ്റ് കുറേയുണ്ടല്ലോ. മലയാളം ടൈപ്പ് ചെയ്യാനുള്ള വിഷമം കൊണ്ടാണോ?
    പിന്നെ ആദ്യത്തെ നാലുവരിയില്‍ എന്തോ പ്രശ്നമുണ്ട്. ഇനി എനിക്ക് ഫോളോ ചെയ്യാന്‍ പറ്റാഞ്ഞിട്ടാണോ?
    കമന്റില്ലാഞ്ഞിട്ട് എഴുതാതിരിക്കണ്ട. പ്രവീണ്‍ പറഞ്ഞതുപോലെ കവിതകളധികവും നന്നാവുന്നുണ്ട്. തുടര്‍ന്നും എഴുതുക

    ReplyDelete
  4. ബ്ലോഗുമ്പോള്‍ ഒരു രസമുണ്ട് ...
    എന്നാലും ചിലപ്പോള്‍ വായിക്കുമ്പോള്‍ ഒരു ചമ്മല്‍ കാരണമാണ് പേര് മാറ്റി എഴുതുന്നത്‌...

    ഇനിയും എഴുതാന്‍ ശ്രമിക്കും...(ക്രൂരത തുടരും ... )

    അക്ഷരതെറ്റുകള്‍ ഒഴിവാകാന്‍ ശ്രമിക്കുന്നുണ്ട് ...

    പിന്നെ ആദ്യത്തെ നാലുവരി....
    എന്റെ പരാജയം ...
    നന്നാക്കാന്‍ ശ്രമിക്കാം..


    **പിന്നെ അന്നത്തെ കമന്റില്‍ email id ഉണ്ടായിരുന്നത് കൊണ്ട് പോസ്റ്റ്‌ ചെയ്തില്ലെന്നെ ഉള്ളു...

    ReplyDelete
  5. ഞാനൊരു grammar nazi ആണെന്നു തോന്നുന്നു. എനിക്കിപ്പഴും പ്രോബ്ലം തോന്നുന്നു. വിശദീകരിക്കാം (ഇത് പബ്ലിഷ് ചെയ്യണമെന്നില്ല)

    "അന്തിത്തിരിയെരിയുന്ന നേരത്ത് തൊഴുകൈയുമായി നില്‍ക്കുകയായിരുന്ന അവന്‍ കരിങ്കല്‍ ചാരി നില്‍ക്കുന്ന ത്രിശൂലം കണ്ടു" എന്നാണ് പറയാനുദ്ദേശിച്ചതെന്ന് കരുതുന്നു (ഇനി അതും അല്ലേ?). എഴുതിയതില്‍ നിന്ന് അര്‍ത്ഥം വരുന്നത് "അന്തിത്തിരിയെരിയുന്ന നേരം അവന്‍ കരിങ്കല്‍ ചാരി നില്‍ക്കുന്ന ത്രിശൂലത്തെ തൊഴുകൈകൊണ്ട് കണ്ടു" എന്നാണ്.ഇത് സരിയാക്കിയെടുക്കണം. ബാക്കി സ്ഥലത്ത് അക്ഷരപ്പിസകുകളേ ഉള്ളൂ

    ReplyDelete
  6. കരിങ്കല്‍ ചാരി നില്‍കും കഴിഞ്ഞു അര്‍ദ്ധവിരാമം വേണോ ? അത് കാരണമല്ലേ റസിമാന്‍ പറഞ്ഞ ആശയക്കുഴപ്പം വരുന്നത്.

    ReplyDelete
  7. അതെ ദൈവത്തെ ഭയക്കുകതന്നെയല്ലെ ചെയ്തത് .ഭക്തി ആല്ലല്ലോ.

    ReplyDelete
  8. "fear is the basis for faith" എന്നാരാണ്ട് പറഞ്ഞിടുണ്ട് ....



    *പിന്നെ ജീവി ചേട്ടാ ഞാനും കരിവെള്ളൂര്‍കാരനാണ്...

    ReplyDelete
  9. dhe pinnem dhaivabhayam...
    bhayathinanenkil pinne ithre kashtappette dhaivathil viswasiche bhayakkano!!

    pinne kavitha kenkkemam aayittunde

    ReplyDelete

Pesticide Terrorism

Pesticide Terrorism