പ്രണയമേ തലചായ്ക്ക
ചൂരറ്റ മാറില്‍ നീ,
ഉണര്‍വിന്റെ ഉറവ
വറ്റാതെ ഞാന്‍ മാത്രം.
നിന്നില്‍ വളരുന്ന,
നിന്നെ വിഴുങ്ങുന്ന
മൃതിയുടെ കോശങ്ങള്‍
ആത്മഹത്യയായ് എന്നില്‍ തളിര്‍ക്കുന്നു.
കഴിഞ്ഞ വസന്തത്തിന്‍
കൊഴിഞ്ഞ സുഗന്ധങ്ങള്‍,
നിന്റെ ശിരസ്സിലെന്‍
വിരലുകള്‍ തിരയുന്നു.
ചിരിയറ്റ ചുണ്ടുമായി
നീയോന്നുറങ്ങവേ,
നിഷിധമായൊരു ഭീതി -
- എന്നില്‍ വളരുന്നു .
"എന്റെ മിഴികളില്‍
നിറയുന്ന കണ്ണുനീര്‍
നീയുതിര്‍ത്തൊരു മഴക്കാലമാണെന്നും,
എന്റെ മനസ്സില്‍
പരന്ന നിലാവ് ,
നീയെരിഞ്ഞുരുകിയതാണെന്നും "
ഉള്ളിലെ ശൂന്യതയില്‍
നിന്നുമര്‍ഥമുയരവേ,
മാനത്തെതോ രാശിയില്‍
പുതിയൊരു താരകം പിറക്കുന്നു .
ithu kollaam...
ReplyDelete