Jun 26, 2010

ചുവന്ന കഥ

ബോധത്തിന്റെ നൂല്പാലം,
താഴെ അനന്താന്ധകാരം,
മുകളിലീ ഞാനും .

പുറകില്‍ ,
ഏറെ പുറകില്‍,

 കല്പടവുകളില്‍, ചുവപ്പ്.
ദ്രവിച്ച  താളിലെ വിപ്ലവത്തിന്റെ.
അറവു ശാലയിലെ  മൂര്‍ച്ചയുടെ ,
രക്തത്തിന്റെ,
ചുവപ്പ്.

പുറകില്‍ ,
ഏറെ പുറകില്‍,

ചുവന്ന പൂവും,ചുണ്ടും.
ചുവന്ന വിണ്ണും.
ചിതയുടെ,
അന്തിയുടെ,
ചുവപ്പ്.

തിരകള്‍ വന്നു പോയ്‌,
മണലെഴുത്തുകള്‍ മാഞ്ഞു പോയ്‌.
മനകോട്ട  മണല്‍കോട്ടകള്‍  പോല്‍,
കാലത്തിന്റെ ഉപ്പിലലിഞ്ഞു പോയ്‌.

ഉള്ളിന്റെയസ്ഥികള്‍  നുറുങ്ങുമീ  വേള ഞാന്‍ ,
ഒരു പരല്‍മീനായ്  വാലിട്ടടിക്കുന്നു,
ഇന്നീ സ്ഫടിക പാത്രത്തിലെനിക്ക്
പുനര്‍ജ്ജനി ,
മോക്ഷം.

പതയുന്ന ലഹരിയിലാരോ ,
ചിരിവിത്തു വിതച്ചിട്ടുണ്ട്.

2 comments:

  1. പരാജയം എന്ന തലക്കെട്ട് ഈ കവിതയ്ക്കാണ് കൂടുതല്‍ യോജിക്കുകയെന്ന് തോന്നുന്നു

    ReplyDelete
  2. മറ്റേതിനു വേറെ പേര് അന്വേഷിക്കേണ്ടി വരും ..

    ReplyDelete

Pesticide Terrorism

Pesticide Terrorism