Jun 26, 2010

(പരാ)ജയം

കടലിന്നുമപ്പുറം
ഏതോ കളിക്കളം,
വലയില്‍ കൊരുത്തോരാ
പന്തില്‍ പിറന്നോരാ
ഓളം പടര്‍ന്നിതാ
കടല്‍ കടന്നിക്കരെ
ചിരിയായ് വിടര്‍ന്നും
തിരകളുണര്‍ന്നും
തിരികളെരിഞ്ഞങ്ങ്
കര്‍ണ്ണപടമുടച്ചു
കത്തിയ വെടിമരുന്നിന്‍
ഗര്‍ജ്ജന ഭേരിയിലെങ്ങോ  .....

തെരിവിലാരോ കളഞ്ഞ
കുളിരില്‍  പൊതിഞ്ഞ
ദാഹിച്ചു തളര്‍ന്ന
വിശന്നു വിളര്‍ന്ന
പൂമോട്ടിന്‍ രോദനം ,
ഹൃദയഭേദനം,
കൊണ്ക്രീറ്റ്  കോട്ടയുടെ
കിടങ്ങിന്നുമപ്പുറം,
ദൂരത്തെങ്ങോ  പോയ്‌ മറഞ്ഞു,
രാവിന്റെ മാറില്‍ ചെര്‍ന്നണഞ്ഞു ....




*അങ്ങനെ  രണ്ടും കല്പിച്ചു ഞാനിതങ്ങ് പോസ്റ്റി ...

4 comments:

  1. നിന്റെ കവിതകളൊക്കെ പാര്‍സ് ചെയ്തെടുക്കാന്‍ ഭയങ്കര വിഷമമാണ്. ഒരു വാചകത്തിന്റെ അവസാനമെത്തുമ്പഴേക്ക് ആദ്യം എവിടെയായിരുന്നെന്ന കാര്യം പോലും മറന്നുപോകുന്നു.

    ReplyDelete
  2. ഇത് ആ ഗണത്തില്‍ പെടുന്ന അവസാനത്തേതാണെന്നു കൂട്ടിക്കൊള്ളു :)

    ReplyDelete
  3. ശരിയാണ് ..ദഹിക്കാന്‍ ഒരല്‍പം ബുദ്ധിമുട്ടുണ്ട്..ലളിതമാക്കിയാല്‍ കൊള്ളാമെന്നു തോന്നുന്നു..

    ReplyDelete
  4. ഇവര്‍ക്ക് വരെ ദഹിചില്ലെങ്കില്‍ എനിക്ക് എങ്ങനെ മനസിലാകും..തല്‍ക്കാലത്തേക്ക് ഒന്നും മനസിലായില്ല..പിന്നീടെപ്പോലെന്കിലും മനസിലാകുകയാനെന്കില്‍ അഭിപ്രായം പറയാം.

    ReplyDelete

Pesticide Terrorism

Pesticide Terrorism