Jul 1, 2010

ഒരു റീത്ത്

ഇരുള്‍ ചിതറി
നഗരമുണര്‍ന്ന വേള,
ലഹരി നുണഞ്ഞോടുന്ന ചക്രങ്ങള്‍.

ചെറിയ സൂചിയും
വലിയ സൂചിയും
തമ്മിലുള്ള മത്സരത്തിനിടെ
ഒരു നിലവിളിക്കീറ് .

കറുത്ത നിറത്തില്‍ ചുവപ്പ് പരന്നു.
തമിഴ് കലര്‍ന്ന മുറുക്കാനും
പ്രതീക്ഷ കലര്‍ന്ന രക്തവും
ദാരിദ്ര്യം മണക്കുന്ന വിയര്‍പ്പും
വാര്‍ധക്യം ബാധിച്ച ഉമിനീരും ,
ഭൂവിന്റെ മാറില്‍ ,
സ്വാതന്ത്ര്യമാഘോഷിച്ചു .

ഇരയെ പകുത്തെടുകുന്ന കുറുനരികള്‍,
യന്ത്രക്കണ്ണുകള്‍ മിന്നി മറഞ്ഞു .

പിറവിയുടെ വെള്ള പുതച്ച പുലരി.
ഉമ്മറത്തറയിലേക്ക് തെറിച്ചു വീണ
പത്ത്രത്തിന്റെ  ആദ്യതാളില്‍ നിന്നും
മനുഷ്യത്വത്തിന്റെ അവസാന തുള്ളികളും
മണ്ണിലേക്കൊലിച്ചിറങ്ങി.

7 comments:

  1. എടാ ഞാന്‍ എന്നും പറയാറില്ലേ, അത് തന്നെ. വളരെ നന്നായിരിക്കുന്നു. വികാരവും ഭാവനയും നല്ലവണ്ണം ഉണ്ട്.

    ReplyDelete
  2. "രത്നാധ്യം സർവശ്രുതി മനോഹരം"

    ReplyDelete
  3. മനോഹരമായിരിക്കുന്നു.
    "കറുത്ത നിറത്തില്‍ ചുവപ്പ് പരന്നു.
    തമിഴ് കലര്‍ന്ന മുറുക്കാനും
    പ്രതീക്ഷ കലര്‍ന്ന രക്തവും
    ദാരിദ്ര്യം മണക്കുന്ന വിയര്‍പ്പും
    വാര്‍ധക്യം ബാധിച്ച ഉമിനീരും ,
    ഭൂവിന്റെ മാറില്‍ ,
    സ്വാതന്ത്ര്യമാഘോഷിച്ചു."

    ദരിദ്രനും വൃധനുമായ ഒരു തമിഴന്‍ മരിച്ചു വീണു എന്നാണു ഞാന്‍ മനസിലാക്കുന്നത്. ശരിയാണോ?

    ReplyDelete
  4. പിന്നല്ലാതെ ...:)

    ReplyDelete
  5. ആദ്യം വായിച്ചപ്പോള്‍ ഒന്നും മനസിലായില്ലാ .പിന്നെ comments വായിച്ചതിനു ശേഷം ഒന്നൂടെ വായിച്ചപ്പോള്‍ എല്ലാം മനസിലായി .
    വെള്ളമടിച്ച് വണ്ടിയോടിച്ച ഒരു മലയാളി ഒരു അണ്ണാച്ചിയെ ഇടിച്ചു തെറിപ്പിക്കുന്നൂ ..അയാള്‍ മരിക്കുന്നൂ ,പിന്നെ പത്രത്തില്‍ കാണുന്നൂ അജ്ഞാതന്റെ മരണ വാര്‍ത്ത ...
    ഭാവന കലക്കി ....എങ്ങനെ കവിത എഴുതാമെന്ന് ഇപ്പൊ മനസിലായി .....ഹാ ഹാ ഹാ !!!!!

    ReplyDelete

Pesticide Terrorism

Pesticide Terrorism