"ഇന്നെങ്കിലും വരികെന്നരികിലെന്റെ,
മാറോടണയുക നീ പ്രണയമേ ..."
മാറോടണയുക നീ പ്രണയമേ ..."
മോഹിതനായ് കടലോതി ..
മുകില്‍ ചെല താഴ്ത്തി .
നുണക്കുഴി മാഞ്ഞു പോയി ..
അസ്വസ്ഥനായ കടലിനെയവള്‍ തന്റെ
വെള്ളിക്കൊലുസ് കിലുക്കി കൊതിപ്പിച്ചു .
മോഹമുണര്‍ന്നു കടലിനു തന്നുടെ
പ്രണയിനിയെയൊരിക്കല്‍ തലോടുവാന്‍ ..
എങ്കിലോ,
തന്നെ താഴുകാനുയര്‍ന്ന കടലിനെ
പരിഹാസമുന കൊണ്ട് കുത്തി നോവിച്ചവള്‍,
രാവിന്റെ യവനികയ്ക്കപ്പുറം തന്നുടെ
സഖിമാരുമോത്തു മറഞ്ഞു പോയി..
ഇരവിന്റെയിരുള്‍ പോല്‍ വിരഹം ചിന്നി
നിരാശനായ് കടലിന്‍ ഉള്‍ നീറി.
പാറകളില്‍ തലതല്ലിയും,
മണല്‍ത്തിട്ടകള്‍ തകര്‍ത്തും,
രാവില്‍ ഏകനായ് കരഞ്ഞു കടല്‍..
വിയര്‍ത്തു തളര്‍ന്ന കടലിനെ തഴുകി
താരാട്ട് പാടിയോഴുകി ഇളം കാറ്റ് ..
ഇന്നുമവളെത്തുന്നു വെള്ളിത്തേരില്‍ ..
ഇന്നുമവനവളെ കാത്തിരിക്കുന്നു...
പിന്നെയൊരു ചിരികൊണ്ടാവനെ നോവിചിട്ടി -
-രുളിന്റെ കൈകളില്‍ മയങ്ങുന്നു വീണ്ടുമവള്‍...
No comments:
Post a Comment